131
ദാവീദിന്റെ ഒരു ആരോഹണഗീതം.
യഹോവേ, എന്റെ ഹൃദയം ഗർവ്വിച്ചിരിക്കുന്നില്ല;
ഞാൻ നിഗളിച്ചുനടക്കുന്നില്ല;
എന്റെ ബുദ്ധിക്കെത്താത്ത വങ്കാര്യങ്ങളിലും
അത്ഭുതവിഷയങ്ങളിലും ഞാൻ ഇടപെടുന്നതുമില്ല.
ഞാൻ എന്റെ പ്രാണനെ താലോലിച്ചു മിണ്ടാതാക്കിയിരിക്കുന്നു;
തന്റെ അമ്മയുടെ അടുക്കൽ മുലകുടി മാറിയ പൈതൽ എന്നപോലെ
എന്റെ പ്രാണൻ എന്റെ അടുക്കൽ
മുലകുടി മാറിയതുപോലെ ആകുന്നു.
യിസ്രായേലേ, ഇന്നുമുതൽ എന്നേക്കും
യഹോവയിൽ പ്രത്യാശ വെച്ചുകൊൾക.