45
+യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടിൽ, നേര്യാവിന്റെ മകനായ ബാരൂക്ക് ഈ വചനങ്ങളെ യിരെമ്യാവിന്റെ വാമൊഴിപ്രകാരം ഒരു പുസ്തകത്തിൽ എഴുതിയപ്പോൾ യിരെമ്യാപ്രവാചകൻ അവനോടു പറഞ്ഞ വചനം എന്തെന്നാൽ: ബാരൂക്കേ, നിന്നോടു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവ എന്റെ വേദനയോടു ദുഃഖം കൂട്ടിയിരിക്കുന്നു; അയ്യോ കഷ്ടം! ഞാൻ എന്റെ ഞരക്കംകൊണ്ടു തളർന്നിരിക്കുന്നു; ഒരു ആശ്വാസവും കാണുന്നില്ല എന്നു നീ പറയുന്നുവല്ലോ. ഞാൻ പണിതതു ഞാൻ തന്നേ ഇടിച്ചുകളയുന്നു; ഞാൻ നട്ടതു ഞാൻ തന്നേ പറിച്ചുകളയുന്നു; ഭൂമിയിൽ എങ്ങും അതു അങ്ങനെ തന്നേ. എന്നാൽ നീ നിനക്കായിട്ടു വലിയ കാര്യങ്ങളെ ആഗ്രഹിക്കുന്നുവോ? ആഗ്രഹിക്കരുതു; ഞാൻ സർവ്വജഡത്തിന്നും അനർത്ഥം വരുത്തും എന്നു യഹോവയുടെ അരുളപ്പാടു; എങ്കിലും നീ പോകുന്ന എല്ലാ ഇടത്തും ഞാൻ നിന്റെ ജീവനെ നിനക്കു കൊള്ളപോലെ തരും എന്നിങ്ങനെ നീ അവനോടു പറയേണം എന്നു യഹോവ അരുളിച്ചെയ്യുന്നു.
+ 45:1 2. രാജാക്കന്മാർ 24:1; 2. ദിനവൃത്താന്തം 36:5-7; ദാനീയേൽ 1:1,2